പ്രതി​ഷേധത്തിനു പിന്നാലെ ധാരാവിയിലെ മസ്ജിദ് പൊളിക്കൽ നടപടി ആരംഭിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയില്‍ മസ്ജിദി​ന്‍റെ അനധികൃത ഭാഗങ്ങള്‍ പൊളിക്കുന്ന നടപടികൾ ആരംഭിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പള്ളിയുടെ ഭാഗങ്ങള്‍ പൊളിക്കുന്നതിൽനിന്ന് അധികൃതർ  നേരത്തെ പിന്മാറിയിരുന്നു. നൂറുക്കണക്കിന് ആളുകളാണ് സെപ്റ്റബര്‍ 21ന് പൊളിക്കല്‍ നടപടിക്കെതിരെ ധാരാവിയില്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ പള്ളിയുടെ ട്രസ്റ്റികളുമായി അധികൃതർ ചർച്ച നടത്തി. ട്രസ്റ്റികളാണ് പൊളിക്കല്‍ നടപടി ആരംഭിച്ച വിവരം അറിയിച്ചത്

പള്ളിക്ക് ചുറ്റും ചേരികളാൽ ചുറ്റപ്പെട്ടതിനാൽ പൊളിക്കൽ പൂർത്തിയാക്കാൻ കുറച്ച് സമയമെടുത്തേക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊളിക്കുന്നതുമായി ബന്ധ​പ്പെട്ട റിപ്പോർട്ട് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ സമർപ്പിച്ചതാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. .

മുംബൈയിലെ പ്രധാനപ്പെട്ട ചേരികളില്‍ ഒന്നായ ധാരാവിയിലെ മെഹബൂബെ സുബ്ഹാനി മസ്ജിദിനെതിരെയാണ് നടപടി. പള്ളിയുടെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്നാണ് ബൃഹാന്‍ മുംബൈ മുന്‍സിപ്പില്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരുടെ വാദം. ധാരാവിയുടെ 90അടി റോഡിനോട് ചേര്‍ന്നാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

പ്രതിഷേധത്തിനിടെ ചിലർ ബി.എം.സിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഭാരതീയ ന്യായ സൻഹിത, മഹാരാഷ്ട്ര പോലീസ് ആക്റ്റ്, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം എന്നിവ പ്രകാരം കേസ് എടുത്തിരുന്നു.

Tags:    
News Summary - after massive protest, demolition of illegal portions of Dharavi mosque begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.