മുലായവുമായുള്ള പ്രശ്​നങ്ങൾ പരിഹരിച്ചെന്ന്​ അഖിലേഷ്​

ലഖ്​​നോ:  സമാജ്​ വാദി പാർട്ടിയിലെ മുതിർന്ന നേതാവ്​ മുലായം സിങ്​ യാദവുമായുള്ള പ്രശ്​നങ്ങൾ പരിഹരിച്ചെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​.ഇരുവരും തമ്മിലുള്ള മഞ്ഞുരുകലിന്​ സൂചന നൽകി മുലായം സിങിന്​​ സമാജ്​ വാദി പാർട്ടിയുടെ പ്രകടന പത്രിക കൈമാറുന്ന ചിത്രം​ അഖിലേഷ്​ ​ ഫേസ്​ബുക്കിലിട്ടു​​.

സമാജ്​ വാദി പാർട്ടി നേതാവായ അസംഖാ​​​െൻറ നേതൃത്ത്വത്തിൽ നടത്തിയ അനുനയ ശ്രമങ്ങൾക്കൊടുവിലാണ്​ ഇരുവരും തമ്മിലുള്ള പ്രശ്​നങ്ങൾക്ക്​ പരിഹാരമായതെന്നാണ്​ സൂചന. പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയതിന്​ ശേഷം അഖിലേഷും ഭാര്യ ഡിംപിളും മുലായം സിങുമായി കൂടികാഴ്​ച നടത്തുകയായിരുന്നു.

 അഖിലേഷ്​ യാദവും മുലായം സിങ്​ യാദവും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകളാണ്​ നില നിന്നിരുന്നത്​. ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിന്​ മുമ്പായി മുലായം പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ അഖിലേഷി​​െൻറ വിശ്വസ്​തർ ഉൾപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്ന്​ അഖിലേഷ്​ യാദവ്​ ബദൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുകയും മുലായം അഖിലേഷിനെ പാർട്ടിയിൽ നിന്ന്​ പുറത്താക്കുകയും ചെയ്​തിരുന്നു.  പിന്നീട്​ പാർട്ടി പിളരുകയും തെരഞ്ഞെടുപ്പ്​ കമ്മീഷൻ പാർട്ടിയുടെ ഒൗദ്യോഗിക ചിഹ്​നമായ സൈക്കിൾ അഖിലേഷ്​ യാദവ്​ പക്ഷത്തിന്​ നൽകുകയും ചെയ്​തിരുന്നു.

 

Tags:    
News Summary - After Mulayam Singh's No Show, Akhilesh Yadav's Facebook Post Says All Is Well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.