സംഘപരിവാർ ഭീഷണി; മുനവർ ഫാറൂഖിക്കു പിന്നാലെ കുനാൽ കമ്രയും ബംഗളൂരുവിലെ പരിപാടി റദ്ദാക്കി

ബംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന്​ സ്റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖിക്കു പിന്നാലെ കുനാൽ കമ്രയും ബംഗളൂരുവിലെ പരിപാടി റദ്ദാക്കി. വേദി അടച്ചുപൂട്ടുമെന്ന ഭീഷണിയെ തുടർന്നാണ് നഗരത്തിലെ പരിപാടി റദ്ദാക്കുന്നതെന്ന് കുനാൽ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ 28ന് ബംഗളൂരുവിലെ ഗുഡ്​ ഷെപ്പേർഡ്​ ഒാഡിറ്റോറിയത്തിൽ നടത്താനിരുന്ന പരിപാടിയാണ് മുനവർ ഫാറൂഖി റദ്ദാക്കിയത്. മുനവറിന്‍റെ പരിപാടി റദ്ദാക്കിയതിനു സമാനമായ സാഹചര്യമാണ് തനിക്കും നേരിടേണ്ടി വന്നത്. ഞങ്ങൾ രണ്ടുപേരെയും സമാന രീതിയിൽ നിശബ്ദരാക്കുകയാണെന്നും കുനാൽ പറഞ്ഞു. 'ഒരു ഫാറൂഖിക്ക് കോമഡി പരിപാടി ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ഒരു കമ്ര എങ്ങനെ പെർഫോം ചെയ്യുമെന്ന് ട്വിറ്ററിൽ ആശ്ചര്യപ്പെടുന്നവർക്ക്, ഭരണവർഗം സമത്വത്തോടെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത് എന്നതിൽ ആശ്വാസം കണ്ടെത്താമെന്നും കുനാൽ ട്വിറ്ററിൽ കുറിച്ചു.

ഡിസംബർ ഒന്നു മുതൽ 19 വരെ സൗത് ബംഗളൂരുവിലെ ജെ.പി നഗറിൽ കുനാൽ കമ്ര ലൈവ് എന്ന പേരിലാണ് കമ്ര പരിപാടി അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ആദ്യമായി നിരവധി പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടായിട്ടും 45 പേരെ പോലും പ്രവേശിപ്പിക്കാൻ അനുമതി നൽകിയില്ല. രണ്ടാമതായി താൻ പരിപാടി നടത്തിയാൽ വേദി എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് വേദിയുടെ ഉടമകൾക്ക് ഭീഷണി ലഭിച്ചു. ഇത് കോവിഡ് മാനദണ്ഡങ്ങളുടെയും പുതിയ മാർഗനിർദേശങ്ങളുടെയും ഭാഗമാണെന്ന് താൻ ഊഹിക്കുന്നു. എന്നെ ഇപ്പോൾ വൈറസിന്‍റെ പുതിയ വകഭേദമായാണ് കാണുന്നതെന്നും കുനാൽ ട്വിറ്ററിൽ പരിഹസിച്ചു.

ക്രമസമാധാന പ്രശ്​നങ്ങൾക്ക്​ കാരണമാകുമെന്നും പൊതുജന സമാധാനവും സൗഹാർദവും തകർക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മുനവർ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയത്. 'വി​േദ്വഷം ജയിച്ചു, കലാകാരൻ തോറ്റു. ഇത്​ പൂർത്തിയായി. ഗുഡ്​ബൈഡ്​. അനീതി' -എന്നായിരുന്നു ഫാറൂഖിയുടെ പ്രതികരണം.

Tags:    
News Summary - After Munawar Faruqui, now Kunal Kamra’s shows cancelled in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.