ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ റെയ്ഡ് ചെയ്തതിൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. "ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല, അതിനാൽ സി.ബി.ഐയെയോ ഇ.ഡിയെയോ കുറിച്ച് ഒട്ടും ആശങ്കപ്പെടുന്നില്ല" -അദ്ദേഹം പറഞ്ഞു.
14 മണിക്കൂർ റെയ്ഡിനിടെ മനീഷ് സിസോദിയയുടെ വസതിയിൽ നിന്ന് ഒരു പൈസ പോലും സി.ബി.ഐക്ക് കണ്ടെത്താനായില്ല എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല, അതിനാൽ സി.ബി.ഐയെയോ ഇ.ഡിയെയോ കുറിച്ച് ആശങ്കയില്ല. ബി.ജെ.പി പല സർക്കാരുകളെയും തകർത്തു. ഇപ്പോൾ അവർ ഡൽഹിയിലേക്ക് തിരിഞ്ഞു. നമ്മുടെ രാജ്യത്ത് ഭരണകൂടങ്ങളുടെ ഒരു പരമ്പര കൊലയാളിയുണ്ട്. പാറ്റേൺ ഒന്നുതന്നെയാണ്.
സമീപ വർഷങ്ങളിൽ 277 എം.എൽ.എമാരെ ബി.ജെ.പി വാങ്ങി. 5,500 കോടി ബി.ജെ.പി ഓപ്പറേഷൻ താമരയിൽ ചെലവഴിച്ചു. 800 കോടി രൂപയാണ് ഡൽഹിയിൽ എം.എൽ.എമാരെ വാങ്ങാനായി മാറ്റിവെച്ചിരിക്കുന്നത്. തന്റെ എം.എൽ.എമാർ വജ്രങ്ങളാണെന്നും അവരെ ആർക്കും വാങ്ങാനാകില്ല എന്നും കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.