ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബി.െജ.പി ഡൽഹി അധ്യക്ഷൻ മന ോജ് തിവാരി രാജിക്കത്ത് നൽകി. എന്നാൽ, രാജി തള്ളിയ പാർട്ടി നേതൃത്വം, തൽസ്ഥാനത്ത് തുടരാൻ അദ്ദേഹത്തോട് ആവശ് യപ്പെട്ടു.
രണ്ട് മാസത്തിനുള്ളിൽ നടക്കുന്ന പാർട്ടി സംഘടന തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ പുതിയ അധ്യക്ഷനെ കണ് ടെത്തുമെന്നാണ് സൂചന. അതുവരെ അദ്ദേഹം തുടർന്നേക്കും. ഡൽഹി തെരഞ്ഞെടുപ്പ് കാരണം സംഘടന തെരഞ്ഞെടുപ്പ് മാറ്റിവെക ്കുകയായിരുന്നു.
ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് മനോജ് തിവാരിയായിരുന്നു. പരാജയ കാരണങ്ങൾ എന്താണെന്ന് പാർട്ടി വിലയിരുത്തുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബോജ്പുരി ഗായകനായിരുന്ന അദ്ദേഹം രാഷ്ട്രീയ പ്രവേശന ശേഷം 2016ലാണ് ബി.ജെ.പിയുടെ ഡൽഹി അധ്യക്ഷനായത്.
പാർട്ടിക്കുള്ളിൽ നിരവധി എതിർപ്പുകൾ ഉണ്ടായിട്ടും വളരെ പെട്ടെന്നാണ് നേതൃസ്ഥാനത്തേക്ക് ഉയർന്നത്. എന്നിരുന്നാലും വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.