ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി വ്യാഴാഴ്ച കർഷകർ നാല് മണിക്കൂർ ട്രെയിനുകൾ തടഞ്ഞിട്ടു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങി സംസ്ഥാനങ്ങളിൽ സമരം റെയിൽ ഗതാഗതത്തെ ബാധിച്ചു. സംയുക്ത കർഷക സമരസമിതി പ്രഖ്യാപിച്ച ട്രെയിൻ തടയൽ സമാധാനപരമായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഇനി സ്ഥിതി വഷളാക്കുകയാണെങ്കില്‍ കര്‍ഷകര്‍ ട്രാക്ടറുകളുമായി പശ്ചിമ ബംഗാളിലേക്ക് കടക്കുമെന്ന് ട്രെയിൻ തടയൽ സമരത്തിൽ സംസാരിച്ച ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. കാര്‍ഷിക വിളകള്‍ക്കുള്ള വില കൂടുന്നില്ലെന്നും എന്നാൽ, ഇന്ധനവില രാജ്യത്ത് പ്രതിദിനം കുതിച്ചു കയറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിളവെടുപ്പ് കാലമായതിനാല്‍ കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് മടങ്ങുമെന്നാണ് സര്‍ക്കാറിെൻറ ധാരണ. എന്നാല്‍, പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചു നടത്താനുള്ള കരുത്ത് കര്‍ഷകർക്കുണ്ട്. കൊയ്ത്തു നടത്താതെ വിളകള്‍ കത്തിച്ചു കളയാന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് അദ്ദേഹത്തിെൻറ മുന്നറിയിപ്പ്. മഹാരാഷ്ട്രയിൽ കോൺഗ്രസ്, എൻ.സി.പി, ആം ആദ്മി പാർട്ടി പ്രവർത്തകരും ട്രെയിൻ തടയലിൽ പങ്കെടുത്തു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വ്യാഴാഴ്ച ഉത്തർപ്രദേശ് നിയമസഭക്ക് പുറത്ത് സമാജ്വാദി പാർട്ടി എം.എൽ.എമാർ ധർണ നടത്തി. സമരം സമാധാനപരമായിരുന്നുവെന്നും സർവിസിനെ സാരമായി ബാധിച്ചില്ലെന്നും റെയിൽവേ വ്യക്തമാക്കി. ഉച്ചക്ക് 12 മണിമുതൽ നാലു മണിവരെയായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.