ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചീറ്റപ്പുലി ഇന്ത്യയില്‍, മോദി തുറന്നുവിട്ടു

നമീബിയയിൽനിന്നുള്ള ചീറ്റപ്പുലികൾ ഇന്ത്യയിൽ പറന്നിറങ്ങി. വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വീണ്ടും ഇന്ത്യയിലെത്തിയത്. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്ടറില്‍ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുനോ ദോശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടു. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്.

പെണ്‍ ചീറ്റകള്‍ക്ക് രണ്ട്-അഞ്ച് വയസും ആണ്‍ ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസുമാണ് പ്രായം. ഏഴ് ഹെലിപ്പാഡുകളാണ് കുനോ ദോശീയോദ്യാനത്തിൽ ഇവക്കായി ഒരുക്കിയിരിക്കുന്നത്. ലോക​ത്താകെ 7000ന് താഴെ ചീറ്റപ്പുലികൾ മാത്രമാണ് അവശേഷിക്കുന്നത്. 

Tags:    
News Summary - After seven decades, Cheetah in India, Modi will soon be unleashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.