ന്യൂഡൽഹി: ഛത്രാസൽ സ്റ്റേഡിയത്തിൽ യുവ ഗുസ്തി താരത്തിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി ഡൽഹി പൊലീസിെൻറ പിടിയിൽ. ഹരിയാനക്കാരനായ മറ്റൊരു ഗുസ്തി താരം ഗൗരവ് ലോറയെയാണ് (22) ക്രൈംബ്രാഞ്ച് പിടികൂടിയത്.
ഡൽഹിയിലെ ബപ്രോള ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി ലോറയുടെ റിമാൻഡിന് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. കൊലയുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അടക്കം 11 പേർ അറസ്റ്റിലായിരുന്നു.
മേയ് നാലിന് രാത്രി സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് യുവ ഗുസ്തി താരമായ സാഗർ ധങ്കറിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 23കാരനായ ധങ്കർ പിന്നീട് മരണത്തിന് കീഴടങ്ങി. സുശീൽ കുമാറാണ് ആക്രമണത്തിെൻറ പ്രധാന സൂത്രധാരനെന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിലാണ് സുശീൽ ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.