ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈയിലെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക്. ചടങ്ങിലെത്തുന്നവർ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ് ധരിക്കണമെന്ന് പൊലീസ് നിർദ്ദേശം.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടികളിൽ കറുത്ത് മാസ്ക് ധരിക്കരുതെന്ന നിർദേശത്തിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ചെന്നൈയിലെ പ്രധാനമന്ത്രിയുടെ പരിപാടിക്ക് എത്തുന്നവർ കറുത്ത് മാസ്ക് ധരിക്കരുതെന്ന പൊലീസ് നിർദേശം.
പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ട്വിറ്ററിൽ ട്രെൻഡിങ് ആയതിന് പിന്നാലെയാണ് പൊലീസിന്‍റെ നടപടി. ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീര്‍ഘിപ്പിച്ച പാത ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി ഇവിടെയെത്തുന്നത്. 3770 കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
ചെന്നൈ സന്ദർശനത്തിന് ശേഷം കൊച്ചിയിലും പ്രധാനമന്ത്രി ഇന്നെത്തും. ഇരു സംസ്ഥാനങ്ങളിലും അടുത്ത് തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.