ജയ്പൂർ: ജയ്പൂർ നഗരത്തിലെ 50 സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് ആശങ്ക ഉയർത്തി. സ്കൂൾ കെട്ടിടങ്ങളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച രാവിലെയാണ് പ്രിൻസിപ്പൽമാർക്ക് ഇ-മെയിൽ ലഭിച്ചത്. സന്ദേശമയച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും എല്ലാ സന്ദേശങ്ങളും ഒരൊറ്റ ഉറവിടത്തിൽനിന്നുള്ളതാണെന്നും ജയ്പൂർ സിറ്റി പൊലീസ് കമീഷണർ ബിജു ജോർജ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
71 പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2008ലെ ജയ്പൂർ സ്ഫോടന പരമ്പരയുടെ വാർഷികത്തിൽ ഇ- മെയിലിൽ ലഭിച്ച ഭീഷണി അധികൃതരെ വലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.