കൊൽക്കത്ത: പൗരത്വപ്പട്ടിക വിഷയത്തിൽ പിറകോട്ടില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് അസമിലേക്ക് വീണ്ടും പ്രതിനിധിസംഘത്തെ അയക്കും. കഴിഞ്ഞദിവസം അസമിലേക്ക് തിരിച്ച തൃണമൂൽ പ്രതിനിധിസംഘത്തെ സിൽചാർ വിമാനത്താവളത്തിൽ കൈയേറ്റംചെയ്തതായി ആരോപണം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് പൗരത്വപ്പട്ടിക അന്തിമ കരട് വന്നശേഷമുള്ള സ്ഥിതി വിലയിരുത്താൻ പാർട്ടിയുടെ മുതിർന്ന പ്രതിനിധിസംഘം അവിടേക്ക് പോകുമെന്ന് അറിയിച്ചത്.
കൊൽക്കത്തയിൽ നടക്കുന്ന പാർട്ടി യോഗത്തിൽ അടുത്ത സന്ദർശന തീയതി തീരുമാനിക്കുമെന്ന് തൃണമൂൽ നേതാവ് ആരിഫ് സിക്ദർ പറഞ്ഞു. സിൽചാർ വിമാനത്താവളത്തിൽ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായത്. ഇത്തവണ യാത്രക്കു മുമ്പുതന്നെ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.