കർഷക സമരം തുടരും; നിയമം റദ്ദാക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന്

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും സമരം തുടരാൻ കർഷക സംഘടനകളുടെ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. നിയമങ്ങൾ റദ്ദാക്കുന്ന സാങ്കേതിക നടപടികൾ പൂർത്തിയാക്കണമെന്നും കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ച് നിയമ പരിരക്ഷ ലഭിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. നാളെ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിന് മുന്നോടിയായാണ് ഇന്ന് കോർ കമ്മിറ്റി യോഗം ചേർന്നത്.

അതുവരെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സമരപരിപാടികൾ നടത്താനാണ് തീരുമാനം. നവംബർ 22ന് ലഖ്നോവിൽ റാലിയും, നവംബർ 29ന് പാർലമെന്‍റിലേക്ക് ട്രാക്ടർ റാലിയും മാറ്റമില്ലാതെ നടക്കുമെന്ന് ക്രാന്തികാരി കിസാൻ യൂനിയൻ നേതാവ് ദർശൻ പാൽ സിങ് പ്രതികരിച്ചു.

വെറും പ്രഖ്യാപനത്തിനപ്പുറത്ത്​ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ സമരം പിൻവലിക്കൂ എന്ന നിലപാടിലാണ്​ കർഷകരിപ്പോൾ. ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ സമരപ്പന്തലിൽ തന്നെ ഇ​രി​ക്കു​മെ​ന്ന്​ നേ​താ​ക്ക​ൾ ഒ​ന്ന​ട​ങ്കം പറയുന്നു. മൂന്ന്​ കാർഷിക നിയമങ്ങളും പാർല​മെന്‍റിൽ പിൻവലിക്കുന്നത്​ വരെ സമരം തുടരുമെന്ന്​ ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​ ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു.

Tags:    
News Summary - Agitation will continue says Farmer leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.