'അഗ്നിവീർ പദ്ധതി നിർത്തും, ബിഹാറിൽ അഞ്ചു പുതിയ വിമാനത്താവളങ്ങൾ കൊണ്ടുവരും'; പ്രകടനപത്രിക പുറത്തിറക്കി ആർ.ജെ.ഡി

പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ആർ.ജെ.ഡി. ബിഹാർ മുൻ ഉപ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ തേജസ്വി യാദവാണ് പ്രകടനപത്രികയായ 'പരിവർത്തൻ പത്ര' പുറത്തിറക്കിയത്.

ഇരുപത്തിനാല് വാഗ്ദാനങ്ങളാണ് ആർ.ജെ.ഡിയുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ ബfഹാറിലെ പൂർണിയ, ഭഗൽപൂർ, മുസാഫർപൂർ, ഗോപാൽഗഞ്ച്, റക്‌സൗൾ എന്നിവിടങ്ങളിൽ വിമാനത്താവളങ്ങൾ നിർമിക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു.

ബിഹാറിന് പ്രത്യേക പദവി നൽകും, സംസ്ഥാനത്ത് പഴയ പെൻഷൻ പദ്ധതി തിരിച്ച് കൊണ്ടുവരും, തൊഴിലില്ലായ്മ ഇല്ലാതാക്കി ഒരുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും, പാചകവാതക സിലണ്ടറുകൾക്ക് അഞ്ഞൂറ് രൂപയാക്കും, രക്ഷാബന്ധന് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾക്ക് ഒരു ലക്ഷം രൂപ നൽകും, അഗ്നിവീർ പദ്ധതി നിർത്തലാക്കും എന്നിവയാണ് ആർ.ജെ.ഡിയുടെ പ്രധാന വാഗ്ദാനങ്ങൾ.

ഏഴ് ഘട്ടങ്ങളിലായി ഏപ്രിൽ 19 മുതൽ ജൂൺ 1 വരെയാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക.

Tags:    
News Summary - 'Agniveer project to be stopped, five new airports to be brought up in Bihar'; RJD released the manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.