കാർഷിക നിയമങ്ങൾ ഒന്നര വർഷം മരവിപ്പിക്കാം –മോദി



എ.​എ​സ്. സു​രേ​ഷ്​​കു​മാ​ർ

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ മൂ​ന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്​ ഒ​ന്ന​ര വ​ർ​ഷ​ത്തേ​ക്ക്​ മ​ര​വി​പ്പി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ വാ​ഗ്​​ദാ​നം ആ​വ​ർ​ത്തി​ച്ച്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​മാ​യി കൃ​ഷി​മ​ന്ത്രി വീ​ണ്ടു​മൊ​രു ച​ർ​ച്ച​ക്ക്​ ത​യാ​റാ​ണെ​ന്നും, ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ഫോ​ൺ കാ​ളി​െൻറ അ​ക​ലം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ല​മെൻറ്​ സ​മ്മേ​ള​ന ന​ട​ത്തി​പ്പ്​ സു​ഗ​മ​മാ​ക്കാ​ൻ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ്​ പ്ര​ധാ​ന​മ​​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്തോ​റും ക​ർ​ഷ​ക സ​മ​ര​ത്തി​ന്​ വീ​ര്യം കൂ​ടു​ക​യും 20 ​​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രാ​ഷ്​​ട്ര​പ​തി​യു​ടെ പാ​ർ​ല​െ​മ​ൻ​റ്​ പ്ര​സം​ഗം ബ​ഹി​ഷ്​​ക​രി​ക്കു​ക​യും ചെ​യ്​​ത​തി​നു പി​ന്നാ​ലെ​യാ​ണ്​ മോ​ദി​യു​ടെ അ​നു​ന​യ വാ​ക്ക്. സു​പ്രീം​കോ​ട​തി വി​ധി എ​ന്താ​യി​രു​ന്നാ​ലും സ​ർ​ക്കാ​ർ മാ​നി​ക്കു​മെ​ന്ന്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ ശ​നി​യാ​ഴ്​​ച പാ​ർ​ല​മെൻറി​നെ അ​റി​യി​ച്ചി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ മോ​ദി​യു​ടെ വാ​ഗ്​​ദാ​നം.

Tags:    
News Summary - Agriculture laws can be frozen for a year and a half- Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.