കാർഷിക നിയമങ്ങൾ ഒന്നര വർഷം മരവിപ്പിക്കാം –മോദി
text_fieldsഎ.എസ്. സുരേഷ്കുമാർ
ന്യൂഡൽഹി: വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന സർക്കാർ വാഗ്ദാനം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമരം ചെയ്യുന്ന കർഷകരുമായി കൃഷിമന്ത്രി വീണ്ടുമൊരു ചർച്ചക്ക് തയാറാണെന്നും, ഇക്കാര്യത്തിൽ ഒരു ഫോൺ കാളിെൻറ അകലം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻറ് സമ്മേളന നടത്തിപ്പ് സുഗമമാക്കാൻ വിളിച്ച സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. അടിച്ചമർത്താൻ ശ്രമിക്കുന്തോറും കർഷക സമരത്തിന് വീര്യം കൂടുകയും 20 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ പാർലെമൻറ് പ്രസംഗം ബഹിഷ്കരിക്കുകയും ചെയ്തതിനു പിന്നാലെയാണ് മോദിയുടെ അനുനയ വാക്ക്. സുപ്രീംകോടതി വിധി എന്തായിരുന്നാലും സർക്കാർ മാനിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശനിയാഴ്ച പാർലമെൻറിനെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മോദിയുടെ വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.