ഗുജറാത്തിൽ 10 തവണ എം.എൽ.എയായ കോൺഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക്

അഹ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ പ്രതിപക്ഷമായ കോൺഗ്രസിനെ ഞെട്ടിച്ച് മുതിർന്ന എം.എൽ.എ മോഹൻസിൻഹ് രത്‍വ ചൊവ്വാഴ്ച പാർട്ടി അംഗത്വവും നിയമസഭാംഗത്വവും രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. 78കാരനായ രത്‍വ രാജിക്കത്ത് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് ഠാകുറിന് അയച്ചു. രത്‍വയുടെ മക്കളായ രാജേന്ദ്ര സിൻഹ്, രഞ്ജിത് സിൻഹ് എന്നിവരും ബി.ജെ.പിയിൽ ചേർന്നു.

പ്രമുഖ ആദിവാസി നേതാവായ രത്‍വ പത്തു വട്ടമായി നിയമസഭാംഗമാണ്. നിലവിൽ മധ്യ ഗുജറാത്തിലെ ഛോട്ടാ ഉദയ്പുർ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ്. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നെങ്കിലും പകരം മകനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാർട്ടി മകന് ടിക്കറ്റ് നിഷേധിച്ചതുകൊണ്ടാണോ കോൺഗ്രസ് വിട്ടതെന്ന ചോദ്യത്തിന്, അതിനുമുമ്പ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതായി രത്‍വ മറുപടി നൽകി.

കോൺഗ്രസിന്റെ രാജ്യസഭ എം.പി നരൺ രത്‍വയും മകനുവേണ്ടി ഇതേ സീറ്റിൽനിന്ന് ടിക്കറ്റ് തേടിയിട്ടുണ്ട്. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ടു ഘട്ടങ്ങളായാണ് ഗുജറാത്തിൽ വോട്ടെടുപ്പ്.

Tags:    
News Summary - Ahead Of Gujarat Polls, 10-Time MLA Mohansinh Rathva Quits Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.