ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടു ചെയ്യാനായി ഇന്നലെ അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 99 കാരിയായ അമ്മയെ കണ്ട് അനുഗ്രഹം തേടി.
ഗുജറാത്തിലെ 14ജില്ലകളിലായി 93 അസംബ്ലി മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 രെതഞ്ഞെടുപ്പിൽ 51 സീറ്റുകളിലായിരുന്നു ബി.ജെ.പി ജയിച്ചത്. 39 സീറ്റുകൾ കോൺഗ്രസും മൂന്ന് സീറ്റുകൾ സ്വതന്ത്രരും നേടിയിരുന്നു.
അഹമ്മദാബാദിൽ 8.30 ഓടെ മോദി വോട്ട് രേഖപ്പെടുത്താനെത്തും. ഗാന്ധി നഗറിന്റെ പ്രാന്ത പ്രശേദമായ റെയ്സാൻ ഗ്രാമത്തില മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പമാണ് അമ്മ ഹീരാബെൻ മോദി താമസിക്കുന്നത്. ജൂണിൽ 99 ാം പിറന്നാളിനായിരുന്നു അവസാനമായി മോദി അമ്മയെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.