ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ തമിഴ്നാട്, കേരള സന്ദർശനത്തിന് മുന്നോടിയായി ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ഗോ ബാക്ക് മോദി' ഹാഷ്ടാഗ്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
തമിഴ്നാട്ടിലെ പരിപാടികൾക്ക് ശേഷമാണ് കൊച്ചിയിലെത്തുന്നത്. ട്വിറ്ററിൽ ഗോബാക്ക് മോദി ഹാഷ്ടാഗിൽ പോസ്റ്റുകൾ നിറഞ്ഞു. കാർട്ടൂണുകൾ ഉൾപ്പെടെ പങ്കുവെച്ചാണ് ട്വിറ്ററിലെ പ്രതിഷേധം. തകർന്ന സമ്പദ്വ്യവസ്ഥ, തൊഴിലില്ലായ്മ, കർഷക സമരം, ഇന്ധന വില വർധന തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയരുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കലും ചൈനീസ് കടന്നുകയറ്റവും ട്വിറ്ററിൽ ചർച്ചയാകുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള മോദിയുടെ വരവ്. ബി.ജെ.പി നേട്ടം മുന്നിൽകണ്ട് ഔദ്യോഗിക പദ്ധതികളുടെ പ്രഖ്യാപനമാണ് ലക്ഷ്യം.
ജനുവരി 26ലെ പ്രധാനമന്ത്രിയുടെ മധുര സന്ദർശനത്തിന് മുന്നോടിയായും ട്വിറ്ററിൽ 'ഗോ ബാക്ക് മോദി' ഹാഷ്ടാഗ് ട്രെൻഡിങ്ങിലെത്തിയിരുന്നു. എയിംസിന്‍റെ തറക്കല്ലിടൽ ചടങ്ങിനായിരുന്നു മോദി എത്തിയത്.പതിവുപോലെ മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇത്തവണയും പ്രതിഷേധം ഉയരുകയായിരുന്നു.
ഞായറാഴ്ച രാവിലെ മോദി ചെന്നൈയിലെ പരിപാടികളിൽ പെങ്കടുക്കും. ഞായറാഴ്ച ഉച്ച 2.45ന് കൊച്ചി നാവിക സേന വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെത്തും. ബി.പി.സി.എല്ലിന്‍റ പുതിയ മെട്രോ കെമിക്കൽ പ്ലാന്‍റ് ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയിലെത്തുക. അഞ്ച് ഔദ്യോഗിക പരിപാടികളിലും ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലും മോദി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.