അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച ചർച്ചകൾക്കിടെ കോൺഗ്രസിനെ വെട്ടിലാക്കി പാട്ടിദാർ നേതാവ് ഹാർദിക് പേട്ടൽ കൂടുതൽ നിബന്ധനകളുമായി രംഗത്ത്. നവംബർ മൂന്നിനുമുമ്പ് പാട്ടിദാർ സംവരണം സംബന്ധിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നാണ് പ്രധാന ആവശ്യം. അല്ലെങ്കിൽ അമിത് ഷാക്കെതിരെ നടത്തിയതുപോലുള്ള പ്രതിഷേധം നവംബർ മൂന്നിന് സൂറത്ത് സന്ദർശിക്കുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൂറത്തിൽ നടക്കുന്ന പരിപാടിയിൽ ഹാർദിക് പേട്ടൽ രാഹുലിനൊപ്പം വേദി പങ്കിടുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്. ഇതിനിടെയാണ് തെൻറ ട്വീറ്റിലൂടെ ഹാർദിക് നിലപാട് കർശനമാക്കിയത്. പാട്ടിദാർ സമുദായം നടത്തിയ സംവരണ പ്രക്ഷോഭം ഗുജറാത്തിൽ ബി.ജെ.പിക്ക് വൻ വെല്ലുവിളി ഉയർത്തിയിരുന്നു. ബി.ജെ.പിവിരുദ്ധരെ കൂട്ടുപിടിച്ച് അധികാരത്തിലെത്താമെന്ന് കണക്കുകൂട്ടുന്ന കോൺഗ്രസിനും ഇത് ഇപ്പോൾ തലവേദനയാവുകയാണ്.
തങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളിൽ പരമാവധി പാട്ടിദാർ സമുദായക്കാരെ മത്സരിപ്പിക്കുക, കോൺഗ്രസ് അധികാരത്തിൽവന്നാൽ സമുദായത്തിന് സർക്കാർ സർവിസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്തുക, സംവരണ സമരത്തിൽ പെങ്കടുത്തവർക്കുനേരെ അതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ ശിക്ഷനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഹാർദിക് പേട്ടൽ നേരേത്ത മുേന്നാട്ടുവെച്ചിരുന്നു. ഇവ അംഗീകരിച്ചാൽ മാത്രമേ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തൂവെന്ന് ഹാർദിക് പേട്ടൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചു.
മാത്രമല്ല, സമുദായക്കാരായ സ്ഥാനാർഥികളെ താൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2015 ആഗസ്റ്റിലെ സംവരണസമരത്തിൽ പൊലീസ് അതിക്രമത്തിനിരയായവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. ഹാർദികിെൻറ ആവശ്യങ്ങൾ, പ്രത്യേകിച്ച് കൂടുതൽ പാട്ടിദാർ സമുദായക്കാർക്ക് സ്ഥാനാർഥിത്വം കോൺഗ്രസിന് വെല്ലുവിളിയാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.