ന്യൂഡൽഹി: കപട േദശീയവാദിയായ നരേന്ദ്ര മോദിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗം മനസിലാകില്ലെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് മോദിയുടേതെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു.
രാജ്യത്തിന്‍റെ രക്തസാക്ഷികളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതും ഇന്ത്യയിലെ ജനങ്ങൾ മറക്കില്ല. രാജ്യത്തിനെതിരെ ചെയ്ത കാര്യങ്ങളിൽ കപട ദേശീയവാദിയായ മോദിയുടെ പേര് കറുത്ത മഷിയിലാവും ചരിത്രത്തിൽ രേഖപ്പെടുത്തുകയെന്നും അഹമ്മദ് പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതിയിൽ ഒന്നാമൻ എന്ന നിലയിലിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു േമാദിയുടെ വിമർശനം. റഫാൽ കരാറിനെതിരായ രാഹുലിന്‍റെ വിമർശനങ്ങൾ തന്‍റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം നടത്തുന്നതാെണന്നും മോദി പറഞ്ഞു.
രാഹുലിൻെറ പിതാവിനെ ‘മിസ്റ്റർ ക്ലീൻ’ എന്ന് സ്തുതിപാഠകർ വിശേഷിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത് അഴിമതിക്കാരിൽ നമ്പർ വൺ എന്ന അവസ്ഥയിലാണ് -ഉത്തർ പ്രദേശിലെ റാലിയിൽ സംസാരിക്കുകവെ മോദി ആരോപിച്ചത്. രാജീവ് ഗാന്ധിയുടെ കാലത്തെ ബൊഫോഴ്സ് കേസിനെയാണ് മോദി സൂചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.