ന്യൂഡൽഹി: രാജ്യസഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ അഹ്മദ് പട്ടേലിൻെറ നിര്യാണത്തിൽ അനുശോചനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസിന് വേണ്ടി ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന് രാഹുൽ അനുസ്മരിച്ചു.
''ദുഃഖകരമായ ദിവസമാണിന്ന്. കോൺഗ്രസിൻെറ നെടുംതൂണായിരുന്നു അഹമ്മദ് പട്ടേൽ. കോൺഗ്രസിന് വേണ്ടി ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത അദ്ദേഹം പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്നു. വിലമതിക്കാനാവാത്ത സ്വത്താണ് പാർട്ടിക്ക് നഷ്ടമായത്. (പട്ടേലിൻെറ മക്കളായ) ഫൈസലിനെയും മുംതാസിനെയും കുടുംബത്തെയും എൻെറ സ്നേഹവും അനുശോചനവും അറിയിക്കുന്നു'' രാഹുൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.