ന്യൂഡൽഹി: യുനെസ്കോയുടെ ലോക പൈതൃക നഗര പട്ടികയിൽ ഗുജറാത്തിലെ അഹ്മദാബാദും. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു നഗരത്തിന് ഇൗ പദവി ലഭിക്കുന്നത്. പോളണ്ടിലെ ക്രാക്കോവിൽ േചർന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 41ാമത് യോഗത്തിൽ അഹ്മദാബാദിെൻറ നാമനിർദേശം 20 രാജ്യങ്ങൾ പിന്തുണച്ചു. അഞ്ചര കിലോമീറ്ററിലേറെ നീളമുള്ള മതിലിനാൽ ചുറ്റപ്പെട്ട അഹ്മദാബാദിലെ ജനസംഖ്യ നാല് ലക്ഷത്തിലേറെയാണ്. അറുനൂറിലേറെ വർഷമായി ഇൗ നഗരം സമാധാനത്തിനും െഎക്യത്തിനും വേണ്ടി നിലകൊള്ളുന്നതായും ഇന്തോ-ഇസ്ലാമിക് ശിൽപകലയുടെയും ഹിന്ദു-മുസ്ലിം കലയുടെയും മികച്ച ഉദാഹരണമാണെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പ്രസ്താവിച്ചു.
രണ്ടായിരത്തി അറുനൂറിലേറെ പൈതൃക സൈറ്റുകളും ആർക്കിേയാളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ സംരക്ഷണത്തിൽ രണ്ടു ഡസനിലേറെ ചരിത്ര സ്മാരകങ്ങളും ഇവിടെയുണ്ടെന്ന് അഹ്മദാബാദ് മുനിസിപ്പൽ കമീഷണർ മുകേഷ് കുമാർ പറഞ്ഞു. 2011ലാണ് അഹ്മദാബാദിനെ യുനെസ്കോയുടെ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.