ചെന്നൈ: ഒരു കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി, ഓരോ കുടുംബത്തിനും സൗജന്യ വാഷിൻമെഷിൻ ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ പ്രകടന പത്രിക. ഞായറാഴ്ച ൈവകീട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം എന്നിവരാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
ഇതുകൂടാതെ, കോളജ് വിദ്യാർഥികൾക്ക് 2ജി ഡാറ്റ സൗജന്യം, വിദ്യാഭ്യാസ വായ്പ എഴുതി തള്ളും, സൗജന്യ കേബിൾ ടി.വി കണക്ഷൻ, സർക്കാർ ജീവനക്കാർക്ക് ഒരു വർഷക്കാലത്തെ പ്രസവാവധി, വീട്ടമ്മമാർക്ക് മാസന്തോറും 1,500 രൂപ, ടൗൺബസുകളിൽ വനിതകൾക്ക് 50 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ്, റേഷൻകാർഡുടമകൾക്ക് സൗജന്യ സോളാർ അടുപ്പ്, തൊഴിലുറപ്പ് പദ്ധതി 150 ദിവസം, ഒാേട്ടാറിക്ഷ വാങ്ങുന്നതിന് 25,000 രൂപ സബ്സിഡി തുടങ്ങി ഒട്ടനവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.