ലയനം: ശശികലയെ പുറത്താക്കിയ ശേഷമെന്ന്​ ഒ.പി.എസ്​ വിഭാഗം

ചെ​ന്നൈ: എ.​​െ​​എ.​​എ.​​ഡി.​​എം.​​കെ​​യി​​ലെ ലയനം പാർട്ടിയിൽ നിന്നും വി.കെ ശശികലയെ നീക്കിയതിനുശേഷമെന്ന തീരുമാനത്തിലുറച്ച്​ ഒ.പന്നീർശെൽവം. ലയനം ഇന്നുണ്ടായേക്കുമെന്ന റിപ്പോർട്ട് വന്നതിനു തൊട്ടു പിറകെയാണ്​ ശ​​ശി​​ക​​ല​​യെ ജ​​ന​​റ​​ൽ​ സെ​​ക്ര​​ട്ട​​റി സ്​​​ഥാ​​ന​​ത്തു​​നി​​ന്ന്​ ഒൗദ്യോഗികമായി നീ​​ക്ക​​ികൊണ്ടുള്ള പ്രഖ്യാപനം നടത്തിയശേഷ​മേ ലയനപ്രഖ്യാപനം നടത്താവൂയെന്ന നിലപാട്​ വിമത നേതാവ്​ ഒ.പന്നീർ​​ശെൽവം അറിയിച്ചത്​.

മുഖ്യമന്ത്രി എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സാ​​മി​ വിഭാഗവും പന്നീർശെൽവം വിഭാഗവും പാർട്ടി ആസ്ഥാനത്ത്​ സംയുക്ത യോഗം ചേരുമെന്നും  ലയനം പ്രഖ്യാപിക്കുമെന്നുമായിരുന്നു റിപ്പോർട്ട്​.  ഗവർണർ വിദ്യാസാഗർ റാവുവും ഇന്ന്​ വൈകിട്ട്​ ചെന്നൈയിൽ എത്തും.

ഒ. പന്നീർശെൽവത്തിന്​ ഉപമുഖ്യമന്ത്രി സ്ഥാനവും പാർട്ടി കോർഡിനേറ്റർ സ്ഥാനവും നൽകിയേക്കുമെന്നും ധാരണയുണ്ടായിരുന്നു. എന്നാൽ ശ​​ശി​​ക​​ല​​യെ പാർട്ടിയിൽ ​​നി​​ന്ന്​ ഒൗദ്യോഗികമായി നീ​​ക്കണമെന്നതിൽ ഉറച്ചു നിൽക്കുകയാണ്​  ഒ.പി.എസ്​ വിഭാഗം. ല​യ​ന​ത്തി​ന്​ ശേ​ഷം പാ​ർ​ട്ടി ജ​ന​റ​ൽ കൗ​ൺ​സി​ൽ വി​ളി​ച്ചു​കൂ​ട്ടി ശ​ശി​ക​ല​യെ പു​റ​ത്താ​ക്കാമെന്നും അവർ ആവശ്യ​പ്പെട്ടിരുന്നു. 

 കഴിഞ്ഞ ദിവസങ്ങളിൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​​ലെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ച​ർ​ച്ച​ക​ളി​ൽ പാ​ർ​ട്ടി​യും ഭ​ര​ണ​വും പ​ങ്കി​ടു​ന്ന കാ​ര്യ​ത്തി​ൽ അനുകൂലമായ ധാരണയിൽ എത്തിയിരുന്നു.  ശ​​ശി​​ക​​ല​​യെ നീ​​ക്ക​​ണ​​മെ​​ന്നു​ം  ല​​യ​​ന​​ശേ​​ഷം ഉപമു​​ഖ്യ​​മ​​ന്ത്രി​​സ്​​​ഥാ​​ന​​മോ പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്​​​ഥാ​​ന​​മോ ത​​ങ്ങ​​ൾ​​ക്ക്​ ന​​ൽ​​ക​​ണ​​മെ​​ന്നു​മാ​​യി​രു​ന്നു​ പ​​ന്നീ​​ർ​​സെ​​ൽ​​വ​ം വി​ഭാ​ഗ​ത്തി​​​​​​​​െൻറ പ്ര​ധാ​ന ആ​വ​ശ്യം. 
ശ​ശി​ക​ല​യെയും ബന്ധുക്കളെയും പാർട്ടിയിൽ നിന്ന്​ പൂർണമായും നീ​ക്കണമെന്ന ഒ.പി.എസ്​ വിഭാഗത്തി​​​െൻറ ആവശ്യം പി​ന്നീ​ട്​ തീ​രു​മാ​നി​ക്കു​മെ​ന്ന്​​ പ​ള​നി​സാ​മി ഉ​റ​പ്പു​ന​ൽ​കി​യതായും റിപ്പോർട്ടുണ്ട്​. സ്ഥാനത്തിൽ നിന്ന്​ ഒഴിഞ്ഞു നിൽക്കുന്ന ടി.ടി.വി ദിനകരനെയും പാർട്ടിയിൽ നിന്ന്​ പുറ​ത്താക്കാൻ സമ്മർദ്ദമുണ്ട്​.

അതിനിടെ,  ബി.​​ജെ.​​പി ദേ​​ശീ​​യ പ്ര​​സി​​ഡ​​ൻ​​റ്​ അ​​മി​​ത്​ ഷായുടെ​ ത​​മി​​ഴ്​​​നാ​​ട്​ സ​​ന്ദ​​ർ​​ശനം റദ്ദാക്കിയിട്ടുണ്ട്​. ത്രിദിന തമിഴ്​നാട്​ സന്ദർശനത്തിനായി അമിത്​ഷാ ചൊവ്വാഴ്​ച ചെന്നൈയി​ലെത്തുമെന്നാണ്​ തീരുമാനിച്ചിരുന്നത്​. കുറച്ചുദിവസത്തേക്ക്​ ഡൽഹിയിൽ നിന്ന് മാറി നിൽക്കാൻ കഴിയാത്തതിനാൽ ​ചെന്നൈ സന്ദർശനം റദ്ദാക്കുകയാണെന്ന്​ അദ്ദേഹത്തി​​​​െൻറ ഒാഫീസ്​ അറിയിച്ചു. 
അമിത്​ ഷാ എത്തുന്നതിന്​ മുമ്പ്​ ലയന തീ​​രു​​മാ​​ന​​മു​​ണ്ടാ​​കു​ന്ന​തി​ന്​ വേ​ണ്ടി​ തിരക്കിട്ട ചർച്ചകളാണ്​ നടന്നിരുന്നത്​. ലയനം അമിത്​ഷാ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇ​രു​വി​ഭാ​ഗ​ത്തെ​യും കൂ​ട്ട​ച്ചേ​ർ​ത്ത്​ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ സ്​​ഥാ​ന​ങ്ങ​ൾ ന​ൽ​കു​ക​വ​ഴി 2019ലെ ​ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെു​ട​പ്പി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്നാ​ണ്​ ബി.​ജെ.​പി ക​രു​തു​ന്ന​ത്.

ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം പാ​ർ​ട്ടി​യി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും വേ​ർ​പി​രി​ഞ്ഞ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ചി​ഹ്ന​മാ​യ ര​ണ്ടി​ല​ക്കു​വേ​ണ്ടി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ചി​ഹ്നം തെ​ര​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ മ​ര​വി​പ്പി​ച്ചി​രു​ന്നു. ല​യ​ന​ശേ​ഷം ക​മീ​ഷ​​​​​​​​െൻറ തീ​രു​മാ​നം പി​ൻ​വ​ലി​പ്പി​ച്ച്​ ചി​ഹ്നം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.  

Tags:    
News Summary - AIADMK merger is likely to be announced later on Monday.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.