ന്യൂഡൽഹി: തെലങ്കാനയിൽ കൂട്ടബലാൽസംഗത്തിന് പെൺകുട്ടിയെ തീവെച്ച് കൊന്ന സംഭവത്തിൽ പ്രതികളെ ഡിസംബർ 31ന് മുമ്പ് തൂക്കിലേറ്റണമെന്ന് എ.ഐ.എ.ഡി.എം.കെ. പാർട്ടി എം.പി വിജില സത്യാനന്ദ് രാജ്യസഭയിലാണ് ആവശ്യം ഉന്നയിച്ചത്. രാജ്യം കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷിതമല്ലെന്നും അവർ പറഞ്ഞു.
നാല് പേർ തെലങ്കാന പീഡനത്തിൽ കുറ്റാരോപിതരാണ്. അവരെ ഡിസംബർ 31ന് മുമ്പായി തൂക്കിലേറ്റണം. ഇതിനായി ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കണം. കേസിൽ നീതി വൈകരുതെന്നും അവർ വ്യക്തമാക്കി. പ്രതികളെ പരസ്യമായി തല്ലിക്കൊല്ലണമെന്ന് ജയാബച്ചൻ ആവശ്യപ്പെട്ടു. നിയമങ്ങൾ കൊണ്ട് മാത്രം ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പീഡനകേസുകൾക്കെതിരായി കൂട്ടായുള്ള പ്രതിരോധം ഉയർന്ന് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം തെലങ്കാന കൂട്ടബലാൽസംഗം ഉയർത്തുകയായിരുന്നു. തുടർന്ന് ഇരുസഭകളിലും വിഷയം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.