ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി എയിംസിൽ നഴ്സുമാർ നടത്തിവരുന്ന സമരം ശക്തിപ്രാപിക്കുന്നു. സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി നഴ്സുമാർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. പൊലീസ് ബാരിക്കേഡ് മറിഞ്ഞുവീണ് ഒരു നഴ്സിന് പരിക്കേൽക്കുകയും ചെയ്തു.
പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പൊലീസ് സമരം ചെയ്യുന്ന സ്ഥലത്തെത്തി നഴ്സുമാരെ നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം.
ആറാം ശമ്പള പരിഷ്കരണ കമീഷൻ നിർദേശിച്ച ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സമരം. തിങ്കളാഴ്ച വൈകിട്ടാണ് എയിംസ് വളപ്പിൽ നഴ്സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. രാവിലെയും സമരം നീണ്ടതോടെ പൊലീസ് ഇടപെടുകയായിരുന്നു.
ഒ.പിയടക്കം ബഹിഷ്കരിച്ചാണ് സമരം. കേന്ദ്രസർക്കാർ ചർച്ച നടത്തി പരിഹാരം കാണണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.