ചെന്നൈ: ഹെലികോപ്ടർ അപകടത്തെപ്പറ്റി ഭിന്നാഭിപ്രായം. മോശം കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും ദുരന്തത്തിന് കാരണമാവാമെന്ന് എം.ഐ 17 ഹെലികോപ്ടർ മുൻ പൈലറ്റായിരുന്ന അമിതാഭ് രഞ്ചൻ പറയുന്നു.
അപകടം നടന്ന കാട്ടേരി വനഭാഗത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നതായി ദൃക്സാക്ഷികളും രക്ഷാപ്രവർത്തകരുമായ ഡേവിസൺ, രാജ്കുമാർ തുടങ്ങിയവർ അറിയിച്ചു. അതേസമയം, സാങ്കേതിക തകരാറാകാം കോപ്ടറിെൻറ പതനത്തിന് കാരണമെന്ന് റിട്ട. സൈനികോദ്യോഗസ്ഥനും കോയമ്പത്തൂർ സ്വദേശിയുമായ ഗണേശൻ അറിയിച്ചു.
വിദഗ്ധാന്വേഷണത്തിലൂടെയാണ് ഇക്കാര്യം പുറത്തുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം വിദഗ്ധസംഘം സന്ദർശിച്ചതിനുശേഷം മാത്രമേ അപകടകാരണത്തെക്കുറിച്ച നിഗമനത്തിലെത്താനാവൂവെന്ന് റിട്ട. കേണൽ ഭാസ്കരൻ പറയുന്നു. അതേസമയം, അപകടത്തിൽപെട്ട ഹെലികോപ്ടർ സൂലൂരിൽനിന്ന് നീലഗിരി ജില്ലയിലെ വെലിങ്ടൺ പട്ടാള പരിശീലന കേന്ദ്രത്തിലേക്കും തിരിച്ചും നൂറിലേറെ തവണ പറത്തിയതാണെന്നും ഇതേവരെ സാങ്കേതിക പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും സുലൂരിലെ വ്യോമസേന അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.