ന്യൂഡൽഹി: ഉന്നതാധികാരി ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് വിമാന ജീവനക്കാരിയുടെ പരാതി. എയർഇന്ത്യയിലെ എയർഹോസ്റ്റസാണ് സീനിയർ എക്സിക്യൂട്ടീവ് തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതി നൽകിയത്. വിഷയത്തിൽ എത്രയും വേഗം നടപടിയെടുക്കണമെന്നും എയർ ഇന്ത്യ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നില്ലെന്നും ജീവനക്കാരിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എയർ ഇന്ത്യ ജീവനക്കാരന്റെ പേരെടുത്ത് പറയാതെയാണ് യുവതി പരാതി നൽകിയത്. അയാൾ വേട്ടമൃഗമാണെന്നും ഹോളിവുഡിലെ ഹാർവി വൈൻസ്റ്റൺ, ബിൽ കോസ്ബി എന്നിവരെ പോലെയാണെന്നും കത്തിൽ പറയുന്നു.
ഇയാൾ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു. മറ്റു സ്ത്രീകളുടെ മുമ്പിൽ വെച്ച് അപമര്യാദയായി പെരുമാറുന്നു. ഇക്കാര്യങ്ങൾ പുറത്തറിയിച്ച് ജനശ്രദ്ധ നേടുകയല്ല തന്റെ ഉദ്ദേശമെന്നും പരാതിയിലുണ്ട്.
പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ വ്യോമായന മന്ത്രാലയം എയർ ഇന്ത്യയോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.