സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രക്ക് യാത്ര വിലക്കുമായി എയർ ഇന്ത്യ

ന്യൂഡൽഹി: വിമാനത്തിൽ സഹ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതി ശങ്കർ മിശ്രയെ എയർ ഇന്ത്യ വിലക്കി. നാലു മാസത്തേക്കാണ് യാത്ര വിലക്ക് ഏർപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ശങ്കർ മിശ്രയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച കേസിലാണ് ശങ്കര്‍ മിശ്ര പിടിയിലായത്. സംഭവത്തില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.

വിശദമായ വാദത്തിനുശേഷമാണ് ജാമ്യാപേക്ഷ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയത്. കഴിഞ്ഞ നവംബര്‍ 26നായിരുന്നു സംഭവം. എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്രികയുടെ ദേഹത്തേക്ക് പ്രതി മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി യാത്രക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു.

Tags:    
News Summary - Air India bans Shankar Mishra from traveling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.