ലാൻഡിങ് ഗീയറുകൾക്ക് തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

കുംഭ്‌ഗ്രാം: ലാൻഡിങ് ഗീയറുകൾക്ക് തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്‍റെ പിൻ ചക്രങ്ങളിലൊന്നിലെ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പറന്നുയർന്ന ഉടൻ തന്നെ നിലത്തിറക്കാൻ തീരുമാനിച്ചത്. അസമിലെ സിൽചാറിലാണ് സംഭവം.

യാത്രക്കാരുമായി കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന എയർബസ് എ 319 വിമാനത്തിന്‍റെ തകരാർ കുംഭ്‌ഗ്രാം വിമാനത്താവളത്തിൽ വെച്ചാണ് ശ്രദ്ധയിൽപ്പെട്ടത്. 124 മുതൽ 156 വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഇടത്തരം വാണിജ്യ പാസഞ്ചർ ഇരട്ട എഞ്ചിൻ ജെറ്റ് വിമാനമാണ് എയർബസ് എ 319.

ഒക്‌ടോബർ 22ന് യാത്രക്കാരന് ശ്വാസതടസവും ബോധക്ഷയവും അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള വിസ്താര വിമാനം മധ്യപ്രദേശ് ഇൻഡോറിലെ ദേവി അഹല്യഭായ് ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.

ജൂണിൽ തിരുവനന്തപുരത്ത് നിന്ന് സൗദിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വിൻഡ്‌ഷീൽഡിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി ഇറക്കിയിരുന്നു.

Tags:    
News Summary - Air India flight makes emergency landing after wheel malfunctions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.