ന്യൂഡൽഹി: കാബൂളിലേക്കുള്ള എയർ ഇന്ത്യ റദ്ദാക്കി. കാബൂൾ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ വിമാന സർവീസ് നിർത്തിവെച്ച സാഹചര്യത്തിലാണ് സർവീസ് റദ്ദാക്കിയത്. കൂടാതെ, ചിക്കാഗോയിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ എ.ഐ 126 വിമാനം വ്യോമാതിർത്തി അടക്ക സാഹചര്യതത്തിൽ വഴിതിരിച്ചുവിട്ടു.
ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ ഹാമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വാണിജ്യ സർവീസുകളും നിർത്തിവെച്ചതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. താലിബാൻ ഭരണം തിരിച്ചു പിടിച്ചതോടെ മുൻ സർക്കാർ ഉദ്യോഗസ്ഥരും വിദേശികളും രാജ്യംവിടാൻ കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയത് തിക്കുംതിരക്കിനും വഴിവെച്ചിരുന്നു.
നിർത്തിയിട്ട വിമാനങ്ങളിൽ കയറാൻ ആയിരക്കണക്കിന് പേർ തിരക്ക് കൂട്ടുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതേതുടർന്ന് ജനങ്ങളെ പിരിച്ചുവിടൻ യു.എസ് സൈന്യം ആകാശേത്തക്ക് വെടിവെച്ചു. അഫ്ഗാനിൽ താലിബാൻ നിയന്ത്രണത്തിലല്ലാത്ത ഏക കേന്ദ്രമാണ് കാബൂൾ വിമാനത്താവളം. രാജ്യത്തിന് പുറത്തേക്ക് കടക്കാനുള്ള ഏകമാർഗത്തിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.