ന്യൂഡൽഹി: മാർച്ചിൽ എയർ ഇന്ത്യയുടെ നാല് സർവിസുകളിൽ യാത്രചെയ്തവർ സമ്പർക്കവി ലക്കിൽ പ്രവേശിക്കണം. ഈ വിമാനങ്ങളിൽ യാത്രചെയ്ത മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
മാർച്ച് 22ലെ മുംബൈ-ഡൽഹി (എ.െഎ 101) വിമാനത്തിലും 23ലെ ഡൽഹി-പട്ന (എ.െഎ 415) വിമാനത്തിലും യാത്രചെയ്ത വ്യക്തിക്ക് മാർച്ച് 31നാണ് കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 19ലെ എ.ഐ 661, 22ലെ എ.ഐ 883 എന്നീ വിമാനങ്ങളിൽ ഗോവയിൽനിന്ന് മുംബൈയിലേക്കു യാത്രചെയ്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതായി എയർ ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.