ന്യൂഡൽഹി: എഞ്ചിനിൽ ഇന്ധനച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിന് സ്റ്റോക്ഹോമിൽ അടിയന്തര ലാൻഡിങ്. യു.എസ് നഗരമായ നെവാർകിൽനിന്ന് ന്യൂഡൽഹിയിലേക്ക് പറന്ന വിമാനത്തിന്‍റെ എഞ്ചിനുകളിലൊന്നിൽ ഇന്ധന ചോർച്ച കണ്ടെത്തുകയായിരുന്നു.
300 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അടിയന്തര സാഹചര്യം നേരിടാൻ സ്റ്റോക്ഹോം വിമാനത്താവളത്തിൽ നിരവധി അഗ്നിശമന വാഹനങ്ങൾ അണിനിരന്നിരുന്നു.
വിമാനം സ്റ്റോക്ഹോം വിമാനത്താവളത്തിൽ ഇറക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ബോയിംങ് 777-300ഇആർ വിമാനത്തിന്‍റെ എൻജിനിൽ ഇന്ധനചോർച്ചയുണ്ടായതായി ഡി.ജി.സി.എ അധികൃതർ സ്ഥിരീകരിച്ചു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച എയർ ഇന്ത്യയുടെ ന്യൂയോർക്ക്-ഡൽഹി വിമാനവും ലണ്ടനിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.