ന്യൂഡൽഹി: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപപ്രധാനമന്ത്രിക്കും സഞ്ചരിക്കാനായി ആധുനിക സൗകര്യങ്ങളുള്ള വിമാനമെത്തി. ബോയിങ് 777 എയർക്രാഫ്റ്റിലാണ് പുതിയ സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് കമ്പനി ഇന്ത്യക്ക് കൈമാറുന്നത്. വി.വി.ഐ.പികൾക്ക് സഞ്ചരിക്കാൻ മാത്രമാവും വിമാനം ഉപയോഗിക്കുക. ആഗസ്റ്റിൽ വിമാനം കൈമാറാനായിരുന്നു ബോയിങ്ങുമായുണ്ടായിരുന്ന കരാറെങ്കിലും സാങ്കേതിക കാരണങ്ങൾ മുലം ഇത് വൈകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
രണ്ട് വിമാനങ്ങളാണ് ഇത്തരത്തിൽ രൂപമാറ്റം വരുത്തി ബോയിങ് ഇന്ത്യക്ക് കൈമാറുന്നത്. ഇതിൽ ആദ്യത്തേതാണ് ഇപ്പോൾ കൈമാറിയത്. ഏകദേശം 8400 കോടി ചെലവഴിച്ചാണ് വിമാനങ്ങളുടെ രൂപമാറ്റം നടത്തിയത്. മിസൈൽ ഡിഫൻസ് സിസ്റ്റം, സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട് എന്നിവയാണ് വിമാനങ്ങളുടെ പ്രധാന സവിശേഷത.
രൂപമാറ്റം വരുത്തിയ ബി777 വിമാനങ്ങൾ എയർ ഫോഴ്സ് പൈലറ്റുമാരായിരിക്കും പറത്തുക. എയർ ഇന്ത്യയുടെ പൈലറ്റുമാരെ ഇതിനായി നിയോഗിക്കില്ല. നിലവിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ള വി.വി.ഐ.പികൾ എയർ ഇന്ത്യയുടെ ബി 747 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.