ഇന്ത്യ -യു.കെ വിമാന സർവിസ്​; എയർ ഇന്ത്യ ബുക്കിങ്​ ആരംഭിച്ചു

ന്യൂഡൽഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടർന്നതിനെ തുടർന്ന്​ നിർത്തലാക്കിയ ഇന്ത്യ -യു.കെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ ബുക്കിങ്​ ആരംഭിച്ചു. എയർ ഇന്ത്യ വെബ്​സൈറ്റ്, ബുക്കിങ്​ ഓഫിസുകൾ, കോൾ സെന്‍റർ, അംഗീകൃത യാത്ര ഏജൻസികൾ മുഖേന വിമാനടിക്കറ്റുകൾ ബുക്ക്​ ചെയ്യാം.

ഇന്ത്യ -യു.കെ എയർ ഇന്ത്യ വിമാനടിക്കറ്റുകളുടെ ബുക്കിങ്​ ആരംഭിച്ചുവെന്ന്​ വിമാനകമ്പനി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മുംബൈ -ലണ്ടൻ ഹെത്രോ വിമാനത്താവളം, ഡൽഹി -ലണ്ടൻ ഹെത്രോ, ലണ്ടൻ ഹെത്രോ -മുംബൈ, ലണ്ടൻ ഹെത്രോ -ഡൽഹി എന്നിവയാണ്​ ആദ്യഘട്ടത്തിൽ സർവിസ്​ നടത്തുക. സാധാരണ വിമാനസർവിസുകൾക്ക്​ പുറമെയാണ്​ ഈ സർവിസുകൾ.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ നിർത്തലാക്കിയ ഇന്ത്യ -യു.കെ വ്യോമഗതാഗതം ജനുവരി ആറുമുതൽ ഇന്ത്യയിൽനിന്ന്​ യു​.കെയിലേക്കും എട്ടുമുതൽ തിരിച്ചും സർവിസുകൾ ആരംഭിക്കുമെന്ന്​ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി അറിയിച്ചിരുന്നു. ജനുവരി

23 വരെ ആഴ്ചയിൽ 15 വിമാനങ്ങൾ മാത്രമേ സർവിസ്​ നടത്തൂ. ഡിസംബർ 23ന്​ യാത്ര ചെയ്യാനായി ബുക്ക്​ ചെയ്​ത യാത്രക്കാരാണ്​ യു.കെയിൽനിന്ന്​ ആദ്യംപുറപ്പെടുന്നതെന്ന്​ എയർ ഇന്ത്യ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.