വിമാനകമ്പനികൾ ബുക്കിങ്​ തുടങ്ങരുതെന്ന്​​ കേന്ദ്രം

ന്യൂഡൽഹി: വിമാന കമ്പനികൾ ബുക്കിങ്​ തുടങ്ങരുതെന്ന്​ കേന്ദ്രം. സർക്കാർ നിർദേശം വരുന്നതു​വരെ ബുക്കിങ്​ തുടങ്ങര ു​തെന്ന്​ കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ്​ സിങ്​ പുരി അറിയിച്ചു.

ലോക്​ഡൗണിന്​ ശേഷം മെയ്​ നാല്​ മുതൽ തുട ങ്ങുന്ന ചില ആഭ്യന്തര സർവീസുകളിലേക്കും ജൂൺ ഒന്ന്​ മുതൽ​ തുടങ്ങുന്ന അന്താരാഷ്​ട്ര സർവീസുകളിലേക്കും ബുക്കിങ്ങ ുകൾ സ്വീകരിക്കാൻ തുടങ്ങിയതായി നേരത്തേ എയർ ഇന്ത്യ അറിയിച്ചിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളാണ്​ അടുത്തമാസം നാല്​ മുതൽ ആരംഭിക്കാനിരുന്നത്​​. തങ്ങളുടെ വെബ്​സൈറ്റിലൂടെയാണ്​ എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്​.

എയർ ഇന്ത്യ വെബ്​സൈറ്റിൽ ബുക്കിങ്​ സംബന്ധിച്ച്​ വന്ന അറിയിപ്പ്​

കോവിഡ്​ 19 വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാസം 25ന്​​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ മെയ്​ 31വരെ അന്താരാഷ്​ട്ര സർവീസുകളും മെയ്​ മൂന്ന്​ വരെ ആഭ്യന്തര സർവീസുകളും എയർ ഇന്ത്യ നിർത്തി വച്ചിരുന്നു​.

Tags:    
News Summary - Air India Opens Bookings For Travel From May 4 On Some Domestic Routes -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.