ന്യൂഡൽഹി: കോവിഡ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ റൂട്ടുകൾ വെട്ടികുറച്ച് എയർഇന്ത്യ. അഞ്ച് യുറോപ്യൻ നഗരങ്ങളിലേക്കുള്ള സർവീസാണ് എയർ ഇന്ത്യ നിർത്തിയത്.
മാഡ്രിഡ്, മിലാൻ, കോപ്പൻഹേഗൻ, വിയന്ന, സ്റ്റോക്ഹോം തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസാണ് നിർത്തിയത്. സാമ്പത്തികമായി ലാഭകരമല്ലെന്ന കാരണത്താലാണ് സർവീസ് നിർത്തുന്നതെന്നും എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കമ്പനി കൈമാറിയിട്ടുണ്ട്. ഈ നഗരങ്ങളിലെ ബുക്കിങ് കേന്ദ്രങ്ങളുടെ പ്രവർത്തനം ഉടൻ നിർത്തണമെന്ന് എയർ ഇന്ത്യ അറിയിച്ചു. 2024 വരെ അന്താരാഷ്ട്ര വിമാന സർവീസ് സാധാരണ നിലയിലാവില്ലെന്നാണ് അയാട്ടയുടെ (ഇൻറർനാഷണൽ എയർ ട്രാൻസ്പോട്ട് അസോസിയേഷിൻ) പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.