ന്യൂഡൽഹി: ഫെബ്രുവരി 25ന് എയർ ഇന്ത്യയുടെ വിയന്ന-ഡൽഹി വിമാനത്തിലുണ്ടായുണ്ടായിരുന്ന ജീവനക്കാരോട് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. അന്നേദിവസം ഡൽഹിയിലെത്തിയ യാത്രക്കാരിലൊരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
ജീവനക്കാൻ 14 ദിവസം ഐസൊലേഷനിൽ കഴിയണമെന്നും ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ് അധികൃതെര അറിയിക്കണമെന്നും എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.
200 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്ക് ഇത്തരം നിർദേശം നൽകിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഓസ്ട്രിയയിലെ വിയന്നയിൽ നിന്നെത്തിയതിനാൽ ഡൽഹി വിമാനത്താവളത്തിൽ രോഗിയെ മതിയായ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. ഓസ്ട്രിയയിൽ ഇതുവരെ കൊറോണ ബാധ കാര്യമായി സ്ഥിരീകരിക്കാത്തതിനാലായിരുന്നു ഇത്. എന്നാൽ, അയാൾ ഇറ്റലിയിൽനിന്നും റോഡ് മാർഗം വിയന്നയിലെത്തി അവിടെനിന്നും ഡൽഹിയിൽ എത്തിയതായാണ് വിവരം.
കഴിഞ്ഞദിവസമാണ് രാജ്യത്ത് വീണ്ടും രണ്ടുപേർക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഡൽഹി, തെലങ്കാന സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തേ മൂന്നു മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.