സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ല; എ​യ​ർ ഏ​ഷ്യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ സ​സ്​​പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷ കാ​ര്യ​ങ്ങ​ളി​ലു​ണ്ടാ​യ ലം​ഘ​ന​ത്തി​െൻറ പേ​രി​ൽ 'എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ'​യി​ലെ ര​ണ്ടു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ​സ്​ (ഡി.​ജി.​സി.​എ) സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ക​ഴി​ഞ്ഞ മാ​സം ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ കി​ട്ടി​യ​താ​യി എ​യ​ർ ഏ​ഷ്യ അ​റി​യി​ച്ചു. ഡി.​ജി.​സി.​എ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ട​ക്കാ​ല ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച​താ​യും അ​വ​ർ വ്യ​ക്ത​മാ​ക്കി. 'ഫ്ല​യി​ങ്​ ബീ​സ്​​റ്റ്​' എ​ന്ന​പേ​രി​ൽ യൂ​ട്യൂ​ബ്​ ചാ​ന​ൽ ന​ട​ത്തു​ന്ന എ​യ​ർ ഏ​ഷ്യ​യു​ടെ മു​ൻ പൈ​ല​റ്റ്, ഈ ​വി​മാ​ന​ക്ക​മ്പ​നി സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ ജൂ​ണി​ൽ ആ​രോ​പി​ച്ചി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.