എയർസെൽ-മാക്​സിസ്​ കേസ്​: ചിദംബരത്തി​െൻറയും മക​​െൻറയും അറസ്​റ്റ് നീട്ടി

ന്യൂഡൽഹി: എയർസെൽ-മാക്​സിസ്​ കേസിൽ മുൻ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തി​​​െൻറയും മക​​​െൻറയും അറസ്​റ്റ്​ ആഗസ്​ത്​ എഴുവരെ കോടതി വിലക്കി. ഡൽഹിയിലെ പാട്യാല കോടതിയാണ്​ ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും അറസ്​റ്റിൽ നിന്ന്​ നേരത്തെ അനുവദിച്ച  ഇടക്കാല സുരക്ഷ നീട്ടിയത്​. സുരക്ഷ എൻഫോഴ്​സ്​ ഡയറക്​ടറേറ്റ്​ അറസ്​റ്റ്​ ചെയ്യുന്നതിൽ നിന്ന്​ ചൊവ്വാഴ്​ച വരെ കോടതി സംരക്ഷണം അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ​ നീട്ടി നൽകിയത്​. മുമ്പ്​ മെയ് 30ന് കേസ് പരിഗണിച്ച കോടതി ജൂലൈ അഞ്ചു വരെ ചിദംബരത്തി​​​െൻറ അറസ്​റ്റ്​ കോടതി തടഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട്​ ചിദംബരം നേരത്തെ സി.ബി.​െഎക്കു മുമ്പാകെ ഹാജരായിരുന്നു.

യു.പി.എ കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ ധനകാര്യമന്ത്രിയായിരുന്നു ചിദംബരം. ആ കാലയളവിൽ നടന്ന എയർസെൽ- മാക്​സിസ്​ ഇടപാടിന്​ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) നേരിട്ട്​ അനുമതി നല്‍കി​യെന്നതാണ് കേസ്​. ഫെബ്രുവരിയിൽ കേസുമായി ബന്ധ​െപ്പട്ട്​ കാർത്തി ചിദംബരത്തെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇപ്പോൾ കാർത്തി ചിദംബരം ജാമ്യത്തിലാണ്​. 

മൗറീഷ്യസിലെ ഗ്ലോബൽ കമ്മ്യുണിക്കേഷൻ സർവീസി​​​​​െൻറ കീഴിലുള്ള മാക്​സിസ്​ എയർസെല്ലിൽ 800 ദശലക്ഷം ഡോളറി​​​​​െൻറ നിക്ഷേപത്തിന്​ അനുമതി ആവശ്യപ്പെട്ടു​െവന്നാണ്​ സി.ബി.​െഎ കുറ്റപത്രത്തിൽ പറയുന്നത്​. പ്രധാനമന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ്​ വിദേശ നിക്ഷേപത്തിന്​ അനുമതി നൽകേണ്ടത്​. എന്നാൽ ഇവിടെ ധനമന്ത്രി നേരിട്ട്​ അനുമതി നൽകി. അനുമതി ലഭിച്ച ഉടൻ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക്​എയർസെൽ 26 ലക്ഷം രൂപ നൽകിയെന്നുമാണ്​ സി.ബി.​െഎയു​െട ആരോപണം. 
 

Tags:    
News Summary - Aircel-Maxis case: Delhi Court Extends Chidambaram And His Son’s Interim Protection Till August 7-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.