ന്യൂഡൽഹി: എയർസെൽ-മാക്സിസ് കേസിൽ വാദം കേൾക്കൽ ഡൽഹി പാട്യാല കോടതി ഒക്ടോബർ ഒന്നിലേക്ക് മാറ്റി. സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ഫയൽ ചെയ്ത കുറ്റപത്രങ്ങളുടെ അവലോകനവും അന്നേ ദിവസം തന്നെ നടക്കും.
വിദേശ സ്ഥാപനങ്ങൾക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിെൻറ അംഗീകാരം നൽകാൻ സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിതല സമിതിക്ക് മാത്രം അധികാരമുണ്ടായിരിക്കെ 2006ൽ ധനമന്ത്രിയായിരുന്ന ചിദംബരം എങ്ങനെ മൊറീഷസ് കമ്പനിയായ മാക്സിസിന് അംഗീകാരം നൽകി എന്നതാണ് സി.ബി.െഎ അന്വേഷിച്ചത്.
3500 കോടിയുടെ എയർസെൽ-മാക്സിസ് കരാറിലും 305 കോടിയുടെ െഎ.എൻ.എക്സ് മീഡിയ ഇടപാടിലും ചിദംബരത്തിന് പങ്കുണ്ടെന്നായിരുന്നു ആരോപണം. എയർസെൽ-മാക്സിസ് കരാറിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കൽ കേസും അന്വേഷിക്കുന്നുണ്ട്. ഈ കേസിൽ ചിദംബരത്തെയും കാർത്തിയെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.
അതേസമയം, ജൂലൈ 19ന് സി.ബി.എ സമർപ്പിച്ച കുറ്റപത്രത്തിൽ ചിദംബരത്തെയും മകൻ കാർത്തിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ കാർത്തി ചിദംബരം നൽകിയ ഹരജി കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.