വിമാനയാത്രക്കൂലി കുറക്കുമോ​? ഉത്തരം നൽകി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് നിർണായക ചോദ്യങ്ങൾക്ക് ഉത്തരം നൽകി കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ. വിമാനയാത്രക്കൂലി കുറക്കുന്നതും സംബന്ധിച്ചും എവിയേഷൻ ടർബൈൻ ഫ്യുവൽ(എ.ടി.എഫ്) ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചുമാണ് സിന്ധ്യയുടെ പ്രതികരണം. രണ്ട് കാര്യങ്ങളും സർക്കാർ പരിശോധിച്ച് വരികയാണെന്ന് സിന്ധ്യ പ്രതികരിച്ചു.

നിലവിൽ എ.ടി.എഫിന്റെ വാറ്റ് നികുതി കുറക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതുവഴി വിലകുറക്കുകയാണ് ലക്ഷ്യം. ഇതിനായി സംസ്ഥാന സർക്കാറുകളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. നിലവിൽ എട്ട് സംസ്ഥാനങ്ങൾ മാത്രമാണ് എ.ടി.എഫിന് 20 മുതൽ 30 ശതമാനം വരെ വാറ്റ് ഈടാക്കുന്നത്.

വിലകുറക്കാൻ എണ്ണ കമ്പനികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. എവിയേഷൻ സെക്ടറിന്റെ അവസ്ഥ കൂടി പരിഗണിച്ച് ശരിയായ സമയത്ത് ടിക്കറ്റ് നിരക്ക് കുറക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡിൽ നിന്നും ഇന്ത്യൻ വ്യോമയാനമേഖല കര കയറുകയാണ്. അതിനിടെ കഴിഞ്ഞ വർഷം വിമാനങ്ങൾക്കുണ്ടാവുന്ന സാ​ങ്കേതിക തകരാറുകൾ വലിയ രീതിയിൽ വർധിച്ചിരുന്നു. ഇത് വ്യോമയാന മേഖലക്ക് ചെറുതല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Tags:    
News Summary - Airline fare cap and ATF under GST on the govt's radar: Jyotiraditya Scindia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.