കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ സംവിധായിക ഐഷ സുൽത്താന ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ മുഖേനയാണ് ജാമ്യഹരജി സമർപ്പിച്ചിരിക്കുന്നത്.
കവരത്തിയിൽ എത്തിയാൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഐഷ ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈകോടതി ചൊവ്വാഴ്ച ഹരജി പരിഗണിക്കും.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പരിഷ്കാര നടപടികൾക്കെതിരെ ഐഷ സുൽത്താന രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഫാസിസം ഇനിയും ദ്വീപ് സമൂഹം സഹിക്കില്ലെന്നും ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങൾക്കെതിരേ ശക്തമായ പ്രതിരോധം തീർക്കുമെന്നും ഐഷ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമർശിച്ചതിനാണ് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റിന്റെ പരാതിയില്‍ കവരത്തി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.