ലക്ഷദ്വീപുകാർ തീവ്രവാദികളെന്നു വരുത്താൻ ശ്രമം -ആയിഷ സുൽത്താന

കൊച്ചി: ലക്ഷദ്വീപുകാർ തീവ്രവാദികളെന്നു വരുത്തിത്തീർക്കാൻ ആസൂത്രിതശ്രമം നടക്കു​െന്നന്ന് സംവിധായികയും ലക്ഷദ്വീപിലെ സാമൂഹികപ്രവർത്തകയുമായ ആയിഷ സുൽത്താന. അതിന്​ വാസ്തവവിരുദ്ധ കാര്യങ്ങളാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. മുമ്പൊരിക്കൽ ശ്രീലങ്കയുടെ ബോട്ടിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവമാണ് തീവ്രവാദബന്ധത്തിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ആ സംഭവത്തിൽ ലക്ഷദ്വീപ് നിവാസികൾക്ക് ഒരുബന്ധവുമില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.

ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡൻറുതന്നെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ജനദ്രോഹത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ദ്വീപുകാരനായ അദ്ദേഹത്തിന് അറിയാവുന്നതിൽ കൂടുതൽ എന്താണ് കേരളത്തി​െല ബി.ജെ.പി നേതാവ് അബ്​ദുല്ലക്കുട്ടിക്ക് അറിയാവുന്നതെന്നും ആയിഷ ചോദിച്ചു. തങ്ങൾ എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് അബ്​ദുല്ലക്കുട്ടിയല്ല. മുമ്പും ബി.ജെ.പിയുമായി ബന്ധപ്പെട്ട രണ്ട് അഡ്മിനിസ്​​േട്രറ്റർമാർ ദ്വീപിലുണ്ടായിട്ടുണ്ട്. അന്നൊന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടും പരാതികളുമുണ്ടായിട്ടില്ല. വ്യവസായികൾക്കുവേണ്ടിയാണ് പ്രഫുൽ പട്ടേൽ നിലനിൽക്കുന്നത്​.

വിഷയത്തിൽ പ്രതികരിച്ചതിന് തനിക്കെതിരെ വലിയ ഭീഷണികളാണ് സമൂഹ മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരുന്നത്. നീതി ലഭിക്കുംവരെ പിന്മാറില്ലെന്നും ആയിഷ വ്യക്തമാക്കി.

Tags:    
News Summary - Aisha Sultana,lakshadweep,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.