ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി: രാജ്യദ്രോഹക്കേസിൽ സംവിധായിക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി. ഐഷയുെട ആവശ്യപ്രകാരമാണ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യദ്രോഹക്കേസ് നിയമപരമായി നിലനിൽക്കില്ല അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നായിരുന്നു ഐഷയുടെ വാദം. ഹരജി പരിഗണിക്കവെ ഹരജിക്കാരി തന്നെയാണ് കേസ് വ്യാഴാഴ്ചചത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടത്. ഞായറാഴ്ച നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കവരത്തി പൊലീസ് തനിക്ക് നോട്ടീസ് നൽകിയതായും ഐഷ കോടതിയെ അറിയിച്ചു.

അതേസമയ, ബി.ജെ.പി ദ്വീപ് പ്രസിഡന്‍റും കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യാഴാഴ്ചയായിരിക്കും കോടതി തീരുമാനമെടുക്കുക.

ചാനൽ ചർച്ചക്കിടെ നടത്തിയപരാമർശത്തിന്മേൽ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെയാണ് ഐഷ മുൻകൂർകൂർ ജമ്യം തേടി ഹൈകോടതിയെ സമീപിച്ചത്. 

Tags:    
News Summary - Aisha Sultana's anticipatory bail application has been postponed to Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.