ഗുവാഹതി/സിൽച്ചർ: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികളായി മത്സരിച്ച ആറു പേർ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തതായി ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) ജനറൽ സെക്രട്ടറി കരീമുദ്ദീൻ ബാർബുയിയ അവകാശപ്പെട്ടു.
ബദറുദ്ദീൻ അജ്മലിെൻറ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫ് മഹാസഖ്യത്തിലുണ്ട്. ബി.ജെ.പി കുതിരക്കച്ചവടത്തിന് തുനിഞ്ഞേക്കുമെന്ന് ഭയന്ന് കരീമുദ്ദീൻ ഉൾപ്പെടെ എ.ഐ.യു.ഡി.എഫിെൻറ 20 സ്ഥാനാർഥികളെ പാർട്ടി കഴിഞ്ഞ ആഴ്ച രാജസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
അഞ്ചോ, ആറോ ബി.ജെ.പി സ്ഥാനാർഥികൾ തന്നെ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചതായും എന്നാൽ, ഇപ്പോൾ ഇവരുടെ പേര് വെളിപ്പെടുത്താനാവില്ലെന്നും ഫലം വരുന്ന മേയ് രണ്ടിനുശേഷം അറിയാമെന്നും കരീമുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. ഇവർ കൂറുമാറ്റ നിരോധന നിയമത്തിെൻറ പരിധിയിൽ വരില്ലേ എന്ന ചോദ്യത്തിന് അവർ വീണ്ടും മത്സരിക്കുമെന്നായിരുന്നു എ.ഐ.യു.ഡി.എഫ് നേതാവിെൻറ മറുപടി.
പാർട്ടി സ്ഥാനാർഥികൾ രാജസ്ഥാനിൽ ഉല്ലാസ യാത്രക്ക് പോയതാണെന്നും താൻ തിങ്കളാഴ്ച മടങ്ങിയെത്തിയെന്നും മറ്റുള്ളവർ ബുധനാഴ്ച തിരിച്ചുവരുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. എന്നാൽ, പാർട്ടി സ്ഥാനാർഥികൾ മഹാസഖ്യത്തിന് പിന്തുണ നൽകിയെന്ന അവകാശവാദം ബി.ജെ.പി തള്ളി. ബി.ജെ.പി അച്ചടക്കമുള്ള പാർട്ടിയാണെന്നും നേതാക്കളെ അറിയിക്കാതെ തങ്ങളുടെ അംഗങ്ങൾ മറ്റു പാർട്ടിക്കാരെ ബന്ധപ്പെടില്ലെന്നും ബി.ജെ.പി വക്താവ് രുപം ഗോസ്വാമി പറഞ്ഞു. മൂന്നു ഘട്ടമായാണ് 126 അംഗ അസം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.