മുംബൈ: എന്‍സി.പി.യില്‍ വിമത നീക്കം നടക്കുന്നുവെന്നും അജിത് പവാർ ബി.ജെ.പിയിൽ ചേരുമെന്നുമുള്ള വാർത്തകൾ അഭ്യൂഹം മാത്രമമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. അജിത് പവാര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
പൂനെയില്‍ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സി.പി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്.
മഹാരാഷ്ട്രയില്‍ 53 എം.എല്‍.എ. മാരിൽ 34 പേരുടെ പിന്തുണ അജിത്പവാറിണ്ടെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. പ്രമുഖ എൻ.സി.പി നേതാക്കളുടെ പിന്തുണ അജിത് പവാറിന് ഉണ്ടെന്നും എം.എൽ.എ മാരുടെ യോഗം വിളിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ താൻ ഇത്തരത്തിൽ ഒരു യോഗം വിളിച്ചിട്ടില്ലെന്ന് അജിത് പവാറും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.