അജിത് പവാർ പാർട്ടിക്കായി അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തി; ആളുകൾക്ക് അദ്ദേഹത്തെ കുറിച്ച് തെറ്റിദ്ധാരണ -ശരദ് പവാർ

മുംബൈ: അജിത് പവാറിനെ കുറിച്ച് ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് എൻ.എസി.പി പ്രസിഡന്റ് ശരദ് പവാർ. അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറിയ ശേഷം മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പവാർ ഇക്കാര്യം സൂചിപ്പിച്ചത്. എൻ.സി.പിക്ക് വേണ്ടി കഠിനപ്രയത്നം നടത്തുന്ന വ്യക്തിയാണ് അജിത് പവാർ. എന്നാൽ ആളുകൾ അദ്ദേഹത്തെ കുറിച്ച് തെറ്റിദ്ധാരണ പുലർത്തുകയാണ്.-പവാർ പറഞ്ഞു.

ഒരു കൂട്ടം എൻ.സി.പി എം.എൽ.എമാരുമായി ശരത്പവാർ ബി.ജെ.പിയിലേക്ക് പോവുകയാണെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ അത്തരം ഊഹാപോഹങ്ങളിൽ ഒട്ടും വാസ്തവമില്ലെന്നും ശരദ് പവാർ വ്യക്തമാക്കി.

സംസാരത്തിനിടെ തന്റെ അനന്തരവനെ പ്രകീർത്തിക്കാനും ശരദ് പവാർ മറന്നില്ല. ''അജിത് വ്യത്യസ്ത ​പ്രകൃതക്കാരനാണ്. ഫലപ്രാപ്തി കാണുന്നത് വരെ ഒന്നിനായി പരിശ്രമിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മാധ്യമങ്ങളുമായി അത്ര സൗഹാർദം പുലർത്തുന്നയാളല്ല. തന്റെ പബ്ലിസിറ്റിയെ കുറിച്ച് ബോധവാനുമല്ല. പാർട്ടിക്കും സംസ്ഥാനത്തിനും വേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. എന്നാൽ ഒരുപാട് തെറ്റിദ്ധാരണകൾ പവാറിനെ കുറിച്ച് നിലനിൽക്കുന്നുണ്ട്.​''-ശരദ് പവാർ പറഞ്ഞു.

അണികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ശരദ്പവാർ രാജി പിൻവലിച്ചത്. ശരദ് പവാർ സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായിരിക്കെ അജിത് പവാറിന്റെ അടുത്ത നീക്കം അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. എൻ.സി.പിയിൽ ശരദ് പവാറിന്റെ രാജിയെ പിന്തുണച്ച ഏക വ്യക്തിയും അജിത് പവാർ ആണ്.

Tags:    
News Summary - Ajit Pawar is a misunderstood person, says Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.