ന്യൂഡൽഹി: പൗരത്വ നിയമത്തെ കോൺഗ്രസ് ഒരുകാലത്തും അനുകൂലിക്കില്ലെന്ന് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന നേതാവുമായ എ.കെ ആൻറണി. പൗരത്വ നിയമവും എൻ.ആർ.സിയും നടപ്പാക്കിയാൽ ഇന്ത്യയുടെ ആത്മാവ് നശിക്കും. മോദിയും അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആൻറണി പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്ത് ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. യോജിക്കാൻ കഴിയുന്ന എല്ലാവരുമായി പ്രതിഷേധങ്ങളിൽ യോജിക്കും. സംസ്ഥാനങ്ങളിലെ കാര്യം അതാത് പാർട്ടി കമ്മിറ്റികളാണ് തീരുമാനിക്കേണ്ടത്. പ്രതിഷേധങ്ങൾക്ക് മുന്നിൽ മോദിക്കും അമിത് ഷാക്കും മുട്ടുമടക്കേണ്ടി വരുമെന്ന് അേദ്ദഹം കൂട്ടിച്ചേർത്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് സ്ഥാപക ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ നടത്തുകയാണ് പാർട്ടി. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ പരിപാടിയിലായിരുന്നു എ.കെ ആൻറണിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.