ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ യു.പി.എ സർക്കാറിനെതിരെ ആരോപണം ഉന്നയിച്ച പ്രധ ാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. ദേശസുരക്ഷയിൽ സ്വന്തം പിഴവുകൾ മറക്കാൻ നാടുനീളെ നടന്ന് കോൺഗ്രസിനെ കു റ്റം പറയുകയാണ് മോദി ചെയ്യുന്നതെന്ന് എ.െഎ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ ആൻറണി കുറ്റപ്പെടുത്തി.
കമീഷൻ കിട്ടാൻ നാലുവർഷം റഫാൽ ഇടപാട് കോൺഗ്രസ് വെച്ചുതാമസിപ്പിച്ചുവെന്നാണ് മോദി കഴിഞ്ഞ ദിവസം ആരോപിച്ചത്. അതുവഴി ദേശസുരക്ഷയിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തെന്നും മോദി പറഞ്ഞു. എന്നാൽ, റഫാൽ ഇടപാട് പരിശോധിച്ച സി.എ.ജി റിപ്പോർട്ടാണ് ഇതിന് തനിക്കുള്ള മറുപടി. അതിൽ മോദി സർക്കാറിന് പറ്റിയ പിഴവുകൾ വ്യക്തമാണ്.
വാജ്േപയി സർക്കാറിെൻറ കാലത്താണ് പുതിയ പോർവിമാനം വാങ്ങുന്ന ഇടപാടിന് നീക്കം തുടങ്ങിയത്. എന്നാൽ, ടെൻഡർ നാലു വർഷം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി.
യു.പി.എ സർക്കാർ വന്ന ശേഷമാണ് പദ്ധതി നിർദേശപത്രം (ആർ.എഫ്.പി) ക്ഷണിച്ചത്. റഫാൽ േപാർവിമാനം പ്രഥമ പരിഗണന ലിസ്റ്റിൽ വന്നപ്പോൾ വിലനിർണയ രീതിയെച്ചൊല്ലി മുതിർന്ന ബി.ജെ.പി നേതാക്കളായ യശ്വന്ത് സിൻഹ, സുബ്രമണ്യൻ സ്വാമി എന്നിവർ വിയോജിപ്പ് അറിയിച്ചു. കരാർ ചർച്ച സമിതിയിലെ മൂന്ന് അംഗങ്ങളും എതിർത്തു. അത് തള്ളിക്കളയുകയല്ല, പരാതി പരിശോധിക്കാൻ നിർദേശിക്കുകയാണ് പ്രതിരോധ മന്ത്രിയായിരുന്ന താൻ ചെയ്തത്. ബി.ജെ.പി നേതാക്കളുടെ പരാതി കാലതാമസത്തിന് ഇടവരുത്തിയതിനെയാണ് കമീഷൻ അടിക്കാനാണെന്ന് പ്രധാനമന്ത്രി വ്യാഖ്യാനിച്ചത്.
അന്വേഷണ സമിതി ആർ.എഫ്.പി പിൻവലിക്കാനാണ് നിർദേശിച്ചത്. അപ്പോഴേക്കും മോദിസർക്കാർ അധികാരത്തിൽ വന്നിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ല. ഇൗ ആർ.എഫ്.പി നിലനിൽക്കേ തന്നെയാണ് മോദിയുടെ പാരിസ് യാത്രയിൽ 36 റഫാൽ വിമാനങ്ങൾ നേരിട്ടു വാങ്ങുമെന്ന പ്രഖ്യാപനം ഉണ്ടായത്. ആർ.എഫ്.പി നിലനിൽക്കേ തന്നെ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം ചട്ടവിരുദ്ധമാണ്. ഇതേക്കുറിച്ച് മോദി വിശദീകരിക്കണം.
പുതിയ കരാറിലെ ഗാരൻറി, എസ്ക്രോ അക്കൗണ്ട്, ആർബിട്രേഷൻ വ്യവസ്ഥ പിഴവുകൾക്കും മറുപടി പറയണം. പുൽവാമ സംഭവത്തിനു ശേഷമുള്ള സൈനിക വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കുകയാണ് മോദി ചെയ്യുന്നതെന്നും ആൻറണി കുറ്റപ്പെടുത്തി.
സൈനിക നടപടിയെക്കുറിച്ച് ഇപ്പോൾ സേനയല്ല, ബി.ജെ.പി നേതാക്കൾ വിശദീകരിക്കുന്ന സ്ഥിതിയാണ്. ഇന്ത്യ-പാക് സംഘർഷങ്ങൾ മുൻനിർത്തി സർവകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി തയാറാകാത്തതിനെയും ആൻറണി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.